മ​നം നി​റ​ച്ചു പു​ത്ത​രി സ​ദ്യ​യു​ണ്ട് ബ​ളാ​ൽ ഗ്രാ​മം
Wednesday, November 20, 2019 1:52 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​ന്യം​നി​ന്നു കൊ​ണ്ടി​രി​ക്കു​ന്ന നെ​ൽ​ക്കൃ​ഷി പ്ര​ള​യ​ത്തേ​യും പ്ര​കൃ​തി​ക്ഷോ​ഭ​ത്തേ​യും അ​തി​ജീ​വി​ച്ചു ന​ഷ്ടക്ക​ണ​ക്കു​ക​ൾ നോ​ക്കാ​തെ വ​ർ​ഷം​തോ​റും നെ​ല്ല് വി​ള​യി​ക്കു​ന്ന ക​ല്ല​ൻ​ചി​റ​യി​ലെ കു​ഴി​ങ്ങാ​ട് ടി.​എം. അ​ബ്ദു​ൾ ഖാ​ദ​ർ താ​ൻ വി​ള​വെ​ടു​ത്ത നെ​ല്ലു കൊ​ണ്ടു പു​ത്ത​രി സ​ദ്യ ഒ​രു​ക്കി​യ​പ്പോ​ൾ അ​ത് നാ​ടി​ന്‍റെ ന​ന്മ​യു​ടെ കൂ​ട്ടാ​യ്മ​യാ​യി മാ​റി.

നെ​ൽ​ക്കൃ​ഷി​യി​ൽ മാ​തൃ​ക​യാ​​യി ഈ ​ക​ർ​ഷ​ക​ൻ. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ചാ​ണ് ഈ ​ക​ർ​ഷ​ക​ൻ നെ​ൽ​ക്കൃ​ഷി ന​ട​ത്തി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വെ​ള്ളംക​യ​റി നെ​ല്ല് കു​റ​ച്ചു​ന​ശി​ച്ചു കൂ​ടാ​തെ കൂ​ട്ട​മാ​യി എ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളും കൃ​ഷി ന​ശി​പ്പി​ക്കു​ന്നു​ണ്ട്.

ഈ ​പ്ര​തി​സ​ന്ധി​യി​ലും ത​ള​രാ​തെ വി​ള​വെ​ടു​ത്ത നെ​ല്ല് കൊ​ണ്ടു പു​ത്ത​രി സ​ദ്യ വ​ച്ചു നാ​ട്ടു​കാ​രെ വി​ളി​ച്ചു സ്നേ​ഹ​ത്തോ​ടെ സ​ദ്യ വി​ള​മ്പു​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ ഖാ​ദ​ർ. സ​ദ്യ​യു​ടെ ആ​രം​ഭ​ത്തി​ൽ ശ​ർ​ക്ക​ച്ചോ​റ് വി​ള​മ്പി. ഒ​ന്പ​തു കൂ​ട്ടം ക​റി​ക​ളു​മാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യി​രു​ന്നു പു​ത്ത​രി സ​ദ്യ.

പാ​ര​മ്പ​ര്യ​മാ​യി കി​ട്ടി​യ കൃ​ഷി​യെ ലാ​ഭം മോ​ഹി​ച്ച​ല്ല മ​റി​ച്ചു മ​ണ്ണി​നോ​ടും പ്ര​കൃ​തി​യോ​ടു​മു​ള്ള അ​ട​ങ്ങാ​ത്ത സ്നേ​ഹ​മാ​ണ് ഇ​ന്നും ഇ​ദ്ദേ​ഹം കൃ​ഷി​യെ സ്നേ​ഹി​ക്കാ​നു​ള്ള കാ​ര​ണം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ത​ഹ​സി​ൽ​ദാ​ർ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കൃ​ഷി ഓ​ഫീ​സ​ർ അ​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, പു​ഴ​ക്ക​ര ക​ണ്ണ​ൻ നാ​യ​ർ, സം​യു​ക്ത ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഹാ​ജി, എ.​സി.​എ. ല​ത്തീ​ഫ്, ന​ന്ദ​കു​മാ​ർ, വി.​വി. അ​സീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.