ശ​രീ​രം സ​മ​രാ​യു​ധ​മാ​ക്കി​ പ്ര​തി​ഷേ​ധം
Wednesday, November 20, 2019 1:52 AM IST
പ​യ്യ​ന്നൂ​ർ: നി​ർ​ദി​ഷ്ട ക​ണ്ട​ങ്കാ​ളി പെ​ട്രോ​ളി​യം സം​ഭ​ര​ണ​പ​ദ്ധ​തി​ക്കെ​തി​രെ ജ​ന​കീ​യ സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ഇ​രു​പ​താം ദി​വ​സ​ത്തി​ലേ​ക്ക്. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ ശി​ല്പി സു​രേ​ന്ദ്ര​ൻ കൂ​ക്കാ​ന​വും സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​ൻ അ​ശോ​ക​ൻ പെ​രി​ങ്ങാ​ല​യും വേ​റി​ട്ട രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ‌ം ന​ട​ത്തി.
പ്ര​കൃ​തി​ക്കൊ​രു പ്ര​ണ​യ ശി​ല്പം എ​ന്ന​താ​യി​രു​ന്നു ഇ​വ​ർ ഉ​യ​ർ​ത്തി​യ സ​മ​ര​രീ​തി.
സ​മ​ര​പ്പ​ന്ത​ലി​നു മു​ന്നി​ൽ കി​ട​ന്നു കൊ​ണ്ട് സ്വ​ന്തം ശ​രീ​രം മു​ഴു​വ​ൻ മ​ണ്ണി​ട്ടുമൂ​ടി ഭൂ​മി​യെ ഹൃ​ദ​യ​ത്തി​ലേ​ക്ക് ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് അ​തി​ന് മു​ക​ളി​ൽ ഞാ​റ് ന​ട്ടാ​ണ് ക​ണ്ട​ങ്കാ​ളി​യി​ലെ നെ​ൽ​വ​യ​ൽ നി​ക​ത്തു​ന്ന​തി​നെ​തി​രേ സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​ൻ അ​ശോ​ക​ൻ പെ​രി​ങ്ങാ​ല പ്ര​തി​ഷേ​ധി​ച്ച​ത്.
ശി​ല്പി സു​രേ​ന്ദ്ര​ൻ കൂ​ക്കാ​നം ചു​റ്റും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ അ​രി​ക്കോ​ല​വും തീ​ർ​ത്തു.
സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ പ​ത്മ​നാ​ഭ​ൻ ബ്ലാ​ത്തൂ​ർ, ഇ.​എ​ൻ.​ജി.​ന​മ്പൂ​തി​രി, ബി.​ഐ.​മാ​ധ​വ​ൻ എ​ന്നി​വ​ർ സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു.