കേ​ന്ദ്ര​ജീ​വ​ന​ക്കാ​രു​ടെ കോ​ൺ​ഫ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ​ഠ​നക്യാ​മ്പ് ഏ​ഴു​മു​ത​ൽ
Thursday, December 5, 2019 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​ൺ​ഫ​ഡ​റേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഗ​വ. എം​പ്ലോ​യീ​സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് സം​സ്ഥാ​ന പ​ഠ​ന ്യാ​മ്പ് ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ഏ​ഴി​നു രാ​വി​ലെ പ​ത്തി​നു സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യ വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​കെ. പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ എം. ​കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​ദ​സ് നോ​വ​ലി​സ്റ്റ് ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​റി​നു കൊ​ട്ടും കു​ര​വ​യും-​നാ​ട​ൻ ക​ലാ​മേ​ള. എ​ട്ടി​നു രാ​വി​ലെ ഒ​ന്പ​തി​നു ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ​ൻ. സു​ക​ന്യ, 11ന് ​എ.​വി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.