ചെ​മ്പ​രി​ക്ക ഖാ​സി​യു​ടെ മ​ര​ണം: സി​ബി​ഐ പു​ന​ര​ന്വേ​ഷ​ിക്കും
Friday, December 6, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നും കാ​സ​ർ​ഗോ​ഡ് ചെ​മ്പ​രി​ക്ക ഖാ​സി​യു​മാ​യി​രു​ന്ന സി.​എം. അ​ബ്ദു​ല്ല മു​സ്‌​ല്യാ​രു​ടെ ദൂ​രൂ​ഹ മ​ര​ണ​ത്തെ​പ്പ​റ്റി സി​ബി​ഐ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​ക്ക് ഉ​റ​പ്പുന​ൽ​കി. കേ​ര​ള​ത്തി​ലെ 19 എം​പി​മാ​രു​ടെ ഒ​പ്പ് സ​മാ​ഹ​രി​ച്ചു സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി ഉ​റ​പ്പ് ന​ല്കി​യ​ത്. കോ​ൺ​ഗ്ര​സ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ചീ​ഫ് വി​പ്പ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

2010 ഫെ​ബ്രു​വ​രി 15ന് ​രാ​വി​ലെ 6.50 നാ​ണ് സി.​എം.​ അ​ബ്ദു​ല്ല മു​സ്‌​ല്യാ​രു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ല്‍ നി​ന്നു​മാ​റി 900 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ചെ​മ്പ​രി​ക്ക ക​ട​പ്പു​റ​ത്തു​നി​ന്ന് 40 മീ​റ്റ​ര്‍ അ​ക​ലെ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ് വി​ധി​യെ​ഴു​തി.

സി​ബി​ഐ​യും ഇ​തു ശ​രി​വച്ചു. ആ​ദ്യം അ​ന്വേ​ഷി​ച്ച ബേ​ക്ക​ൽ പോ​ലീ​സും പി​ന്നീ​ട് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ൻ​പ് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തി​രു​ന്നു. മു​സ്‍​ലി​യാ​ർ കി​ഴൂ​ർ ക​ട​പ്പു​റ​ത്തെ പാ​റ​യു​ടെ മു​ക​ളി​ൽ നി​ന്ന് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണ് എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സി​ബി​ഐ എ​ത്തി​ച്ചേ​ർ​ന്ന​ത്. ഇ​തി​നെ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

സി​ബി​ഐ​യു​ടെ ര​ണ്ടാ​മ​ത്തെ റി​പ്പോ​ർ​ട്ടി​ൽ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണ് എ​ന്ന​തി​ന് തെ​ളി​വി​ല്ലെ​ങ്കി​ലും വി​ദ​ഗ്‌​ധാ​ഭി​പ്ര​യം അ​നു​സ​രി​ച്ച് സാ​ഹ​ച​ര്യ​ത്തെളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെന്ന് പ്ര​സ്താ​വി​ച്ചു. ഈ ​റി​പ്പോ​ർ​ട്ട് സ്ഥി​രീക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പ​ത്തു വ​ർ​ഷ​മാ​യി കാ​സ​ർ​ഗോ​ഡ് നി​വാ​സി​ക​ൾ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.