"കൂ​ട്ട്' ബോ​ധവ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Tuesday, December 10, 2019 1:19 AM IST
രാ​ജ​പു​രം: വി​ധ​വ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും വു​മ​ൺ പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫീ​സി​ന്‍റെ​യും സ​മ​ഗ്ര​പ​ദ്ധ​തി​യാ​യ "കൂ​ട്ട്' പ​ന​ത്ത​ടി, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തുത​ല ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ മാ​ല​ക്ക​ല്ല് വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. വി​ധ​വാ സം​ര​ക്ഷ​ണ​സ​മി​തി നേ​തൃ​ത്വം കൊ​ടു​ത്ത പ​രി​പാ​ടി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വു​മ​ൺ പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫീ​സ​ർ എം.​വി. സു​നി​ത മു​ഖ്യാ​തി​ഥി​യാ​യി. വി​ധ​വാ സം​ര​ക്ഷ​ണ​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സാ​വി​ത്രി, സെ​ക്ര​ട്ട​റി സ​രോ​ജി​നി, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി മോ​ളി മാ​ത്യു ഐ​ക്ക​ര​പ​റ​മ്പി​ൽ, എ​ൻ. അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ധ​വാ സം​ര​ക്ഷ​ണ​സ​മി​തി ജി​ല്ലാ ക​ൺ​വീ​ന​ർ പി.​കെ. ബാ​ബു സ്വാ​ഗ​ത​വും സം​സ്ഥാ​ന ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ അ​നീ​ഷ് രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.