ഫ​ണ്ടി​ന്‍റെ കാ​ര്യ​ത്തി​ൽ എം​എ​ല്‍​എ ആ​ന​യും എം​പി വെ​റും ആ​ടും: രാ​ജ്മോഹൻ ഉ​ണ്ണി​ത്താ​ന്‍
Tuesday, December 10, 2019 1:19 AM IST
പ​യ്യ​ന്നൂ​ര്‍: ഫ​ണ്ടി​ന്‍റെ കാ​ര്യ​ത്തി​ൽ എം​എ​ല്‍​എ​യും എം​പി​യും ത​മ്മി​ല്‍ ആ​ന​യും ആ​ടും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി.​ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന വേ​ള​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഏ​ഴ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളു​ള്ള പാ​ര്‍​ലി​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എം​പി​ക്ക് ഒ​രു വ​ര്‍​ഷം ല​ഭി​ക്കു​ന്ന വി​ഹി​തം അ​ഞ്ച് കോ​ടി രൂ​പ​യാ​ണ്.​ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള വി​ഹി​തം ക​ഴി​ച്ച് ബാ​ക്കി തു​ക ഇ​തി​നെ വീ​തം​വച്ച് വ​രു​മ്പോ​ള്‍ ഒ​രു അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ന് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന​ത് പ​ര​മാ​വ​ധി 50 ല​ക്ഷം രൂ​പ​മാ​ത്ര​മാ​ണ്.
എ​ന്നാ​ല്‍ എം​എ​ല്‍​എ​ക്ക് ഒ​രു​വ​ര്‍​ഷം ആ​റ് കോ​ടി​യാ​ണ് കി​ട്ടു​ന്ന​ത്. ര​ണ്ട് പ്രാ​വ​ശ്യം എം​എ​ല്‍​എ​യാ​കു​ന്ന​യാ​ള്‍​ക്ക് മ​ണ്ഡ​ല​ത്തി​ലേ​ക്ക് 60 കോ​ടി​യാ​ണ് ല​ഭി​ക്കു​ക. ഇ​തി​നാ​ല്‍​ത്ത​ന്നെ എം​എ​ല്‍​എ​ക്ക് മു​ന്നി​ലു​ള്ള സാ​ധ്യ​ത​ക​ള്‍ ഏ​റെ​യാ​ണ്.​അ​തി​നാ​ലാ​ണ് എം​എ​ല്‍​എ​യും എം​പി​യും ത​മ്മി​ല്‍ ആ​ന​യും ആ​ടും പേ​ലെ​യാ​ണെ​ന്ന് പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.