ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം: മ​ഞ്ചേ​ശ്വ​രം ചാ​ന്പ്യ​ന്മാ​ർ
Thursday, December 12, 2019 1:55 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി. മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് റ​ണ്ണേറ​പ്പ് ആ​യി. താ​ഹി​റ പൈ​വ​ളി​കെ​യെ ക​ലാ​പ്ര​തി​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളാ​യി മ​ഞ്ചേ​ശ്വ​രം, മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യാ​ണ് മ​ത്സ​ര പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. ക​ലാ​പ​രി​പാ​ടി​ക​ള്‍ മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ സ്മാ​ര​ക മ​ന്ദി​രം ഗി​ളി​വി​ണ്ടു​വി​ലാ​ണ് ന​ട​ത്തി​യ​ത്. കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് മ​മ​ത ദി​വാ​ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ, മെ​ന്പ​ര്‍​മാ​രാ​യ കെ. ​ഹ​സീ​ന, പ്ര​സാ​ദ് റൈ, ​മി​സ്ബാ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ന്‍, ജ​ന​റ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ മ​ധു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.