ക​ശു​മാ​വു​ക​ള്‍ പൂ​ത്തു ; പ്രതീക്ഷകൾ പൂത്തുതുടങ്ങി
Saturday, December 14, 2019 1:28 AM IST
ബ​ദി​യ​ഡു​ക്ക: ക​ശു​മാ​വു​ക​ൾ നേ​ര​ത്തെ പൂ​ത്തു തു​ട​ങ്ങി​യ​ത് ക​ർ​ഷ​ക​രി​ൽ പ്ര​തീ​ക്ഷ​യു​യ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ പ​കു​തി​യായ​പ്പോ​ഴാ​ണ് പൂ​ക്ക​ൾ വി​രി​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ നേ​ര​ത്തെ​ത​ന്നെ പൂ​ത്ത​തു ക​ര്‍​ഷ​ക​രി​ല്‍ പു​ത്ത​നു​ണ​ര്‍​വ് വ​ന്നി​ട്ടു​ണ്ട്.
അ​തു​കൊ​ണ്ടു​ത​ന്നെ വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ബാ​ക്കി​യു​ള്ള ക​ശു​മാ​വു​ക​ൾ കൂ​ടി പൂ​ത്തുതു​ട​ങ്ങു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഇ​പ്പോ​ൾത്ത​ന്നെ രാ​ത്രി​യി​ൽ ചെ​റി​യ തോ​തി​ലു​ള്ള ത​ണു​പ്പും പ​ക​ൽ​സ​മ​യ​ത്ത് ല​ഭി​ക്കു​ന്ന ന​ല്ല വെ​യി​ലും കാ​ര​ണം പൂ​ക്ക​ൾ ക​രി​ഞ്ഞു​പോ​കാ​നു​ള്ള സാ​ധ്യ​ത ന​ന്നേ കു​റ​വാ​ണ്.
ക​ഴി​ഞ്ഞ​വ​ർ​ഷം150 രൂ​പ​യാ​ണ് തു​ട​ക്ക​ത്തി​ൽ ഒ​രു കി​ലോ ക​ശു​വ​ണ്ടി​ക്ക് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​ട​വി​ട്ടു മ​ഴ​പെ​യ്ത​തോ​ടെ ക​ശു​വ​ണ്ടി വി​ല 120 രൂ​പ​യാ​യി കു​റ​യു​ക​യാ​യി​രു​ന്നു.
110 രൂ​പ​യ്ക്ക​ടു​ത്താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. വി​ള​വെ​ടു​പ്പ് സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തോ​ടെ വി​ല വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ക​ശു​വ​ണ്ടി​ക്ക് മോ​ഹ​വി​ല ല​ഭി​ക്കു​മ്പോ​ഴും ജി​ല്ല​യി​ൽ 200 ഹെ​ക്ട​റോ​ളം മാ​ത്ര​മാ​ണ് സ്വ​കാ​ര്യവ്യ​ക്തി​ക​ളു​ടെ ക​ശു​മാ​വു​കൃ​ഷി​യു​ള്ള​ത്.
ചി​ല ക​ർ​ഷ​ക​ർ നേ​ര​ത്തെ​ത​ന്നെ ക​ശു​മാ​വ് വെ​ട്ടി​മാ​റ്റി റ​ബ​റി​ലേ​ക്ക് വ​ഴി മാ​റി​യി​രു​ന്നു. മു​മ്പ് ല​ഭി​ച്ചി​രു​ന്ന റ​ബ​റി​ന്‍റെ ഉ​യ​ർ​ന്ന വി​ല​യാ​ണ് ഈ ​മാ​റ്റ​ത്തി​നു കാ​ര​ണം. ഇ​പ്പോ​ഴ​ത്തെ റ​ബ​റി​ന്‍റെ വി​ല​യി​ടി​വ് പ​ല​രേ​യും മാ​റ്റി ചി​ന്തി​പ്പി​ക്കു​ന്നു​ണ്ട്.
റ​ബ​ർ കൃ​ഷി​യെ അ​പേ​ക്ഷി​ച്ചു ക​ശു​വ​ണ്ടി കൃ​ഷി​ക്ക് ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ള​രെ കു​റ​വാ​യ​തു​കൊ​ണ്ടാ​ണ് ക​ർ​ഷ​ക​രെ വീ​ണ്ടും ക​ശു​വ​ണ്ടി കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.