ജി​ല്ലാ സ​ഹോ​ദ​യ മീ​റ്റ് വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ട​ന്നു
Sunday, December 15, 2019 1:33 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ലാ സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്പോ​ർ​ട്സ് മീ​റ്റ് വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ൾ മൈ​താ​ന​ിയിൽ ന​ട​ന്നു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ഒ. സി​ബി മാ​ർ​ച്ച് പാ​സ്റ്റി​ന് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ 15 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 700 ൽ ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഫാ. ​ജെ​റി, സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും സി​സ്റ്റ​ർ ലി​സ്യു മ​രി​യ ന​ന്ദി​യും പ​റ​ഞ്ഞു.