ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വ​നി​താ സ​മ്മേ​ള​നം ന​ട​ത്തി
Sunday, December 15, 2019 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​മീ​പ​കാ​ല​ത്താ​യി കൂ​ടു​ത​ൽ സ്ത്രീ​ക​ൾ തൊ​ഴി​ൽ​ ചെ​യ്യു​ന്ന ആ​ധാ​ര​മെ​ഴു​ത്ത് മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ്ക്രൈ​ബു​ക​ളെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വ​നി​താ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ തൊ​ഴി​ൽ​ഭാ​രം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​നും മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ന്നു​ള്ളൂ​വെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ന്ന സ​മ്മേ​ള​നം കി​നാ​നൂ​ർ-ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​വി​ധു​ബാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ​വി​ഭാ​ഗം ജി​ല്ലാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ബേ​ബി ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ൺ എ. ​ല​ക്ഷ്മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്യാ​മ​ള പ​യ്യ​ന്നൂ​ർ, സു​നി​ൽ​കു​മാ​ർ കൊ​ട്ട​റ, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, ജ​നാ​ർ​ദ​ന​ൻ, പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, കെ.​കെ. കു​മാ​ർ, എം. ​ഗോ​പാ​ല​ൻ, വി.​വി. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​ൺ​വീ​ന​ർ എ.​വി. സീ​മ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി‍​യേ​ഷ​ന്‍റെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​നം 19ന് ​കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ൽ​എ​മാ​രാ​യ എം. ​രാ​ജ​ഗോ​പാ​ല​ൻ, എം.​സി. ഖ​മ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.