ജൈ​വ​കൃ​ഷിയുടെ മ​ട്ടു​പ്പാ​വി​ൽ അ​നീ​ഷും കു​ടും​ബ​വും മാതൃക
Thursday, January 16, 2020 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ജൈ​വ​പ​ച്ച​ക്ക​റി വി​ള​യി​ച്ച് അ​നീ​ഷും കു​ടും​ബ​വും.
കൊ​വ്വ​ല്‍ സ്റ്റോ​റി​ലെ അ​നീ​ഷ് വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ല്‍ വെ​ണ്ട, വ​ഴു​തന, ന​ര​മ്പ​ന്‍, ത​ക്കാ​ളി, വെ​ള്ള​രി, കു​മ്പ​ളം, ചീ​ര, പ​യ​ര്‍ തു​ട​ങ്ങി​യ​വ വി​ള​യി​ച്ച് മാ​തൃ​ക​യാ​യി​രി​ക്ക​യാ​ണ്.
​ഇ​വി​ടെ നി​ന്നു ല​ഭി​ച്ച പ​ച്ച​ക്ക​റി​ക​ൾ മു​ഴു​വ​നും സ്വ​ന്തം ആ​വ​ശ്യം ക​ഴി​ഞ്ഞും മി​ച്ച​മാ​ണ്. അ​ഞ്ചം​ഗ​ങ്ങ​ള്‍ അ​ട​ങ്ങി​യ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം ക​ഴി​ഞ്ഞ് ബാ​ക്കി​യാ​കു​ന്ന​വ വി​ല്പ​ന ന​ട​ത്താ​തെ അ​യ​ല്‍​വാ​സി​ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക​യാ​ണ് ഈ ​യു​വ ക​ര്‍​ഷ​ക​ന്‍. ‌
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ലു​ള്ള കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന സെ​ക്ര​ട്ട​റി​യാ​യും കാ​ഞ്ഞ​ങ്ങാ​ടും കു​റ്റി​ക്കോ​ലി​ലു​മാ​യി ക​ണ്ണ​ട വി​ല്പ​ന സ്ഥാ​പ​നം ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് അ​നീ​ഷ്. ഒ​പ്റ്റി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. തി​ര​ക്കു​പി​ടി​ച്ച ദി​വ​സ​ത്തി​നി​ട​യി​ല്‍ താ​ന്‍ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ എ​പ്പോ​ഴും സ​മ​യം ക​ണ്ടെ​ത്തു​ന്നു ഈ ​യു​വാ​വ്. ജൈ​വ​വ​ളം ല​ഭി​ക്കു​ന്ന​തി​ന് വീ​ട്ടി​ല്‍ കു​ള്ള​ന്‍ പ​ശു​വി​നെ​യും കോ​ഴി, താ​റാ​വ് എ​ന്നി​വ​യെയും ഈ ​യു​വ ക​ര്‍​ഷ​ക​ന്‍ വ​ള​ര്‍​ത്തു​ന്നു​ണ്ട്.
കാ​രാ​ട്ട് വ​യ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​സ്ഥ​ല​ത്തും മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് മൃ​ഗ​പ​രി​പാ​ല​ന​ത്തി​നു​ള്ള കൂ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. തു​ണ​യാ​യി അ​മ്മ രാ​ധ, ഭാ​ര്യ മേ​ഖ​ല, സ​ഹോ​ദ​രി സ്മി​ത എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ട്.
മ​ട്ടു​പ്പാ​വി​ലെ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ക​ര്‍​മ​സേ​ന പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും ജ​ന പ്ര​തി​നി​ധി​ക​ളു​യേ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജൈ​വ കൃ​ഷി ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള ആ​ളു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ താ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റാ​ണെ​ന്നും അ​നീ​ഷ് പ​റ​ഞ്ഞു.