കു​ട്ട​മ​ത്ത്-​ക​യ്യൂ​ർ-​ചീ​മേ​നി റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗി​ന് ഭ​ര​ണാ​നു​മ​തി
Monday, January 20, 2020 5:19 AM IST
ചീ​മേ​നി:​ ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​മ​ത്ത്-​ക​യ്യൂ​ർ-​ചീ​മേ​നി റോ​ഡി​ന്‍റെ മെ​ക്കാ​ഡം ടാ​റിം​ഗി​നാ​യി കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല സ​മി​തി ഭ​ര​ണാ​നു​മ​തി ന​ൽ​കി. 4.96 കോ​ടി രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​യ്ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്.
ചെ​റു​വ​ത്തൂ​ർ ടൗ​ണി​നു സ​മീ​പം കു​ട്ട​മ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ചു ക​യ്യൂ​ർ വ​ഴി ചീ​മേ​നി ജം​ഗ്ഷ​ൻ വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന 13.7 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ന്‍റെ ടാ​റിം​ഗ് പൊ​തു​ജ​ന​ങ്ങ​ൾ വ​ള​രെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​യി​രു​ന്നു. ഈ ​പ​ദ്ധ​തി​യി​ൽ സ്ലാ​ബ് ക​ൾ​വ​ർ​ട്ട്, പൈ​പ്പ് ക​ൾ​വ​ർ​ട്ട് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ജ​ല​നി​ർ​ഗ​മ​ന സം​വി​ധാ​നം, ട്രാ​ഫി​ക്ക് ബാ​രി​യേ​ഴ്സ്, സൂ​ച​നാ ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യും സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ ഈ ​പ്ര​ദേ​ശ​ത്തി​ലെ സാ​മൂ​ഹി​ക-​വ്യാ​വ​സാ​യി​ക വി​ക​സ​ന​ത്തി​ന് വ​ള​രെ​യ​ധി​കം സ​ഹാ​യ​ക​ര​മാ​കും.
ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​നാ​യ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല സ​മി​തി​യാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. യോ​ഗ​ത്തി​ൽ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ.​പി. രാ​ജ​മോ​ഹ​ൻ, എ​ൽ​എ​ൽ​ജി​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ടി. ​മ​ണി​ക​ണ്ഠ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.