ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ​ സ്മാ​ര​കമ​ന്ദി​രം 28ന് ​മു​ഖ്യ​മ​ന്ത്രി നാടിന് സ​മ​ർ​പ്പി​ക്കും
Saturday, January 25, 2020 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഗാ​ന്ധി​യ​ൻ ക​മ്യൂ​ണി​സ്റ്റ് കെ. ​മാ​ധ​വ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്മ​ട്ടം​വ​യ​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തു നി​ർ​മി​ച്ച ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ സ്മാ​ര​ക​മ​ന്ദി​രം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​നു സ​മ​ർ​പ്പി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു കെ. ​മാ​ധ​വ​ൻ പു​ര​സ്കാ​രം മു​ഖ്യ​മ​ന്ത്രി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് ന​ൽ​കും.
കെ. ​മാ​ധ​വ​ൻ നി​ർ​ണാ​യക പ​ങ്കാ​ളി​ത്തം വ​ഹി​ച്ച ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ നി​ല​നി​ർ​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ​മാ​ണ് മ​ന്ദി​ര​ത്തി​ന് ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ സ്മാ​ര​ക​മ​ന്ദി​ര​മെ​ന്ന് പേ​ര് ന​ൽ​കാ​ൻ കാ​ര​ണ​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റു​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി​യി​ൽ മ​ന്ദി​രം സ്ഥാ​പി​ച്ച​ത്. ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ സ​ന്ദേ​ശ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ഇ​രു​മ്പ് ഗ്രി​ല്ലു​ക​ൾ, ഗാ​ന്ധി, മാ​ർ​ക്സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത പ്ര​വേ​ശ​ന​വാ​തി​ൽ, ലൈ​ബ്ര​റി, സാം​സ്കാ​രി​ക മ്യൂ​സി​യം, മീ​റ്റിം​ഗ് ഹാ​ൾ എ​ന്നി​വ മ​ന്ദി​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ബി​നോ​യ് വി​ശ്വം എം​പി കെ. ​മാ​ധ​വ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ സി.​കെ. ശ്രീ​ധ​ര​ൻ, എ.​കെ. നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സി. ബാ​ല​ൻ, ട്ര​ഷ​റ​ർ എ.​വി. രാ​മ​കൃ​ഷ്ണ​ൻ, ടി.​കെ. നാ​രാ​യ​ണ​ൻ, അ​ജ​യ​കു​മാ​ർ കോ​ടോ​ത്ത്, എം. ​കു​ഞ്ഞ​മ്പു പൊ​തു​വാ​ൾ, ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, രാ​ജേ​ഷ് അ​ഴീ​ക്കോ​ട​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.