പ്ലാ​സ്റ്റി​ക് നിരോധനം: ‍‍യോഗം ചേർന്നു
Saturday, January 25, 2020 1:38 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ യോ​ഗം ന​ട​ത്തി. 27 മു​ത​ൽ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​തി​ന് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നും ഇ​തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ഹ​രി​ത​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ്, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ്യാ​പാ​രി​സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യും. അ​ടു​ത്ത​ഘ​ട്ട​മാ​യി ഫെ​ബ്ര​വ​രി 12ന് ​തൃ​ക്ക​രി​പ്പൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ലാ​സ്റ്റി​ക്കി​ന് ബ​ദ​ൽ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന​വും പ്ര​ചാ​ര​ണ​വും ന​ട​ത്തും.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. സു​കു​മാ​ര​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​കെ. ബാ​വ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ൽ റ​ഹീം, സെ​ക്ര​ട്ട​റി എ.​ജി. നൂ​റു​ൽ അ​മീ​ൻ, ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ളാ​യ സി. ​വി​ജ​യ​ൻ, റ​ഫീ​ഖ് വ​ട​ക്കു​മ്പാ​ട്, മാം​സവ്യാ​പാ​രി എ​ൻ. നൗ​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​പി. ഉ​ഷ, ടി.​പി. ശ്രീ​ജ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.