വാ​ഴ​ക്കൃ​ഷി വ്യാ​പ​ന​ത്തി​ന് 50 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
Saturday, January 25, 2020 1:40 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍ പ​ദ്ധ​തി​​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വാ​ഴ​ക്കൃഷി വ്യാ​പ​ന​ത്തി​നാ​യി ഹെ​ക്ട​റൊ​ന്നി​ന് 26,250 രൂ​പ നി​ര​ക്കി​ല്‍ സ​ബ്‌​സി​ഡി അ​നു​വ​ദി​ക്കും.
താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ നി​കു​തി ര​സീ​ത്, ആ​ധാ​ര്‍ കാ​ർ​ഡി​ന്‍റെ പ​ക​ര്‍​പ്പ്, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കൃ​ഷി​ഭ​വ​നി​ല്‍ 31ന​കം അ​പേ​ക്ഷി​ക്ക​ണം. ക​വു​ങ്ങി​ന്‍ തോ​ട്ട​ത്തി​ല്‍ ഇ​ട​വി​ള​യാ​യി വാ​ഴ​ക്കൃഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കും ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കും.