എ​ല്‍​ഡി​എ​ഫ് മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല നാ​ളെ
Saturday, January 25, 2020 1:40 AM IST
കാ​സ​ര്‍​ഗോ​ഡ്: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​ക്കൊ​ണ്ട് എ​ൽ​ഡി​എ​ഫ് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല തീ​ര്‍​ക്കു​ന്ന​ത്. ര​ണ്ടു​ല​ക്ഷം​പേ​ർ അ​ണി​നി​ര​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്ന് തു​ട​ങ്ങി കെ​എ​സ്ടി​പി റോ​ഡി​ലൂ​ടെ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​രം വ​ഴി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കാ​ലി​ക്ക​ട​വ് ജി​ല്ലാ അ​തി​ര്‍​ത്തി വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ ശൃം​ഖ​ല തീ​ര്‍​ക്കു​ന്ന​ത്. ശൃം​ഖ​ല തീ​ര്‍​ത്ത​ശേ​ഷം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ച് അ​തി​നുശേ​ഷം പ്ര​തി​ജ്ഞ​യെ​ടു​ക്കും. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം.​വി. ഗോ​വി​ന്ദ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.