ആർക്കും വേണ്ട കശുവണ്ടി
Tuesday, January 28, 2020 1:29 AM IST
ബ​ദി​യ​ഡു​ക്ക : പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​ശു​മാ​വി​ൻ തോ​ട്ട​ങ്ങ​ളു​ടെ ലേ​ലം ക്ഷ​ണി​ച്ചു ര​ണ്ടു മാ​സം പി​ന്നി​ട്ടി​ട്ടും പാ​ട്ട​ത്തി​നെ​ടു​ക്കാ​ൻ ആ​ളി​ല്ല. ര​ണ്ടുമാ​സം മു​ന്പാ​ണ് പ്ലാ​ന്‍റേ​ഷ​ൻ അ​ധി​കൃ​ത​ർ ഓ​ൺ​ലൈ​ൻ വ​ഴി തോ​ട്ട​ങ്ങ​ളു​ടെ ലേ​ലം ആ​രം​ഭി​ച്ച​ത്.
എ​ന്നാ​ൽ ര​ണ്ടുമാ​സം ക​ഴി​ഞ്ഞി​ട്ടും കാ​സ​ർ​ഗോ​ഡ് എ​സ്റ്റേ​റ്റി​ലേ 17 തോ​ട്ട​ങ്ങ​ളി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ലേ​ല​ത്തി​ൽ പോ​യ​ത്. ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ വ​ഴി ലേ​ല​ത്തി​ൽ സം​ബ​ന്ധി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​ന​ക​മാ​ണ് ലേ​ലം ഉ​റ​പ്പി​ക്കു​ന്ന​ത്. ഓ​രോദി​വ​സ​വും എ​താ​നും പേ​ർ ലേ​ല​ത്തി​നാ​യി ടെ​ൻ​ഡ​ർ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പി​സി​കെ നി​ശ്ച​യി​ച്ച തു​ക ല​ഭി​ക്കാ​ത്ത​ത് കാ​ര​ണം ലേ​ലം ഉ​റ​പ്പി​ക്കാ​റി​ല്ല.
ഓ​രോ തോ​ട്ട​ങ്ങ​ൾ​ക്കും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ലേ​ല​ത്തി​ൽ ല​ഭി​ച്ച​തു​ക​യേ​ക്കാ​ൾ പ​ത്തു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചാ​ണ് ഇ​ത്ത​വ​ണ തു​ക നി​ശ്ച​യി​ച്ച​ത്. ക​ഴി​ഞ്ഞവ​ർ​ഷം പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ശു​വ​ണ്ടി ന​ൽ​കി​യ​തി​ലൂ​ടെ ഉ​ണ്ടാ​യ വ​ൻ​ന​ഷ്ടം കാ​ര​ണ​മാ​ണ് ഈ ​വ​ർ​ഷം സ്വ​ന്തം നി​ല​യി​ൽ തോ​ട്ട​ങ്ങ​ൾ ലേ​ലം ന​ട​ത്തി സ്വ​കാ​ര്യ ക​രാ​റു​കാ​ർ​ക്ക് ന​ൽ​കാ​ൻ പി​സി​കെ തീ​രു​മാ​നി​ച്ച​ത്.
കാ​സ​ർ​ഗോ​ഡ്, ചീ​മേ​നി, രാ​ജ​പു​രം എ​സ്റ്റേ​റ്റു​ക​ളി​ലാ​യി 13,000 ഏ​ക്ക​റോ​ളം തോ​ട്ട​മാ​ണ് ജി​ല്ല​യി​ൽ പി​സി​കെ​യ്ക്കു​ള്ള​ത്. ഈ ​തോ​ട്ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​വും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളാ​യ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​നും കാ​പെ​ക്സി​നു​മാ​ണ് പി​സി​കെ ക​ശു​വ​ണ്ടി ന​ൽ​കി​യ​ത്.
ഇ​തി​ലൂ​ടെ ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക​ന​ഷ്ടം ഇ​ത്ത​വ​ണ പൊ​തു​ലേ​ലം ന​ട​ത്തി നി​ക​ത്താ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു പി​സി​കെ. എ​ന്നാ​ൽ ക​ശു​മാ​വു​ക​ൾ പൂ​ത്തു സീ​സ​ൺ ആ​രം​ഭി​ക്കാ​റാ​യി​ട്ടും തോ​ട്ട​ങ്ങ​ൾ ലേ​ല​ത്തി​ൽ എ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​വാ​ത്ത​ത് പി​സി​കെ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
തോ​ട്ട​ങ്ങ​ളു​ടെ ലേ​ലം ന​ട​ക്കാ​തി​രു​ന്നാ​ൽ ഈ ​വ​ർ​ഷ​ത്തെ ക​ശു​വ​ണ്ടി കോ​ർ​പ്പ​റേ​ഷ​ൻ നേ​രി​ട്ടു ശേ​ഖ​രി​ക്കേ​ണ്ടി​വ​രും. എ​ന്നാ​ൽ തോ​ട്ട​ങ്ങ​ളി​ലെ കാ​വ​ലി​നും ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നും നി​ല​വി​ൽ പി​സി​കെ​യി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ തി​ക​യാ​തെ വ​രും. ഇ​തു ക​ശു​വ​ണ്ടി മോ​ഷ​ണ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. അ​തി​നി​ടെ ലേ​ല​ത്തുക വ​ർ​ധി​പ്പി​ച്ച​തും തോ​ട്ട​ങ്ങ​ളി​ലെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റാ​ത്തതും കാ​ര​ണ​മാ​ണ് തോ​ട്ട​ങ്ങ​ൾ ലേ​ല​ത്തി​ൽ എ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​വാ​ത്ത​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.