ക​ണ്ണൂ​ർ സ്വ​ദേ​ശി​യി​ൽ നി​ന്ന് 15 ല​ക്ഷം രൂ​പയുടെ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി
Tuesday, January 28, 2020 1:30 AM IST
മ​ഞ്ചേ​ശ്വ​രം: എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 15 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി. ക​ര്‍​ണാ​ട​ക ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സി​ല്‍ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ചെ​ങ്ങ​ളാ​യി ചേ​ര​മൂ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞി (33)യി​ല്‍ നി​ന്നാ​ണ് കു​ഴ​ല്‍​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.
മം​ഗ​ളൂ​രു ക​ങ്ക​നാ​ടി​യി​ല്‍ നി​ന്ന് ത​ളി​പ്പ​റ​മ്പി​ലെ റി​യ​ല്‍ എ​സ്റ്റേ​റ്റ് വ്യാ​പാ​രി​ക്ക് കൈ​മാ​റു​ന്ന​തി​നാ​യാ​ണ് ഇ​യാ​ള്‍ പ​ണം കൊ​ണ്ടു​പോ​യ​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​ബി. മു​ര​ളീ​ധ​ര​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി.​എം. അ​ബ്ദു​ല്ല​ക്കു​ഞ്ഞി, സ​തീ​ശ​ന്‍ നാ​ലു​പു​ര​യ്ക്ക​ല്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ മൊ​യ്തീ​ന്‍ സാ​ദി​ഖ്, ആ​ര്‍. ര​മേ​ശ​ന്‍, എം.​എം. പ്ര​സാ​ദ്, മെ​യ്‌​മോ​ള്‍ ജോ​ണ്‍, ഇ​ന്ദി​ര എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.