തെ​ങ്ങും​പ​ള്ളി​ൽ റോ​ഡ് പാ​ലം നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന്
Tuesday, February 18, 2020 1:17 AM IST
പ​ടു​പ്പ്: ആ​ന​ക്ക​ൽ-​ക​രി​വേ​ട​കം-​പൂ​ക്ക​യം റോ​ഡി​ൽ തെ​ങ്ങും​പ​ള്ളി​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് നാ​ട്ടു​കാ​ർ. പ്ലാ​നി​ൽ നി​ർ​ദേ​ശി​ച്ച വീ​തി​യി​ല്ലാ​തെ​യാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​തെ​ന്നും സ​മീ​പ​ന റോ​ഡ് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നു​മാ​ണ് ആ​ക്ഷേ​പം.
ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​രി​വേ​ട​കം ചൈ​ത​ന്യ സ്വാ​ശ്ര​യ​സം​ഘം പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.