ഗ​വ. കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​ര്‍ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും രാ​പ്പ​ക​ല്‍ സ​മ​ര​വും ന​ട​ത്തി
Wednesday, February 19, 2020 1:37 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​രാ​ര്‍ കു​ടി​ശി​ക അ​നു​വ​ദി​ക്കാ​ത്ത​തി​ലും ക​രാ​റു​കാ​രു​ടെ മേ​ല്‍ സ​ര്‍​ക്കാ​ര്‍ പു​തി​യ ക​രി​നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്പി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും രാ​പ്പ​ക​ല്‍ സ​മ​ര​വും എ​ന്‍. എ. ​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടെ​ന്‍​ഡ​റു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​മ്പോ​ള്‍ ക​രാ​റു​കാ​ര്‍​ക്കും സൊ​സൈ​റ്റി​ക​ള്‍​ക്കും മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍​ക്കും തു​ല്യ പ​രി​ഗ​ണ​ന ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സ​മി​തി പോ​ലു​ള്ള വ​ന്‍​കി​ട ക​മ്പ​നി​ക​ള്‍​ക്ക് ടെ​ന്‍​ഡ​റി​ല്ലാ​തെ അ​ധി​ക തു​ക​യ്ക്കു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ന​ല്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
രാ​വി​ലെ പ​ത്തു മു​ത​ല്‍ രാ​ത്രി പ​ത്തു വ​രെ​യാ​ണ് രാ​പ്പ​ക​ല്‍ സ​മ​രം ന​ട​ത്തി​യ​ത്. ബി.​എം. കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​ജി ജോ​സ​ഫ്, ബി.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ. ​മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി, ബി. ​ഷാ​ഫി ഹാ​ജി, നി​സാ​ര്‍ ക​ല്ല​ട്ര, ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ടി.​കെ. ന​സീ​ര്‍, എ.​വി. ശ്രീ​ധ​ര​ന്‍, സി.​എ. അ​ബ്ദു​ല്ല​ക്കു​ഞ്ഞി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. എം.​എ.​നാ​സ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.