വി​ര​വി​മു​ക്ത ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പെ​രി​യ​യി​ൽ
Friday, February 21, 2020 3:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ വി​ര​വി​മു​ക്ത ദി​ന​മാ​യ 25 ന് ​ഒ​ന്നു മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും വി​ര ന​ശീ​ക​ര​ണ​ത്തി​നു​ള്ള ആ​ൽ​ബ​ൻ​ഡ​സോ​ൾ ഗു​ളി​ക ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ 65 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് വി​ര​ബാ​ധ​യു​ള്ള​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

3,19,337 കു​ട്ടി​ക​ൾ​ക്കാ​ണ് 25 ന് ​ഗു​ളി​ക വി​ത​ര​ണംചെ​യ്യു​ക. വി​ദ്യാ​ല​യ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ വ​ച്ചും ആ​ൽ​ബ​ൻ​ഡ​സോ​ൾ ന​ൽ​കും. അ​ന്നു​ വി​ത​ര​ണംചെ​യ്യാ​ൻ പ​റ്റാ​ത്ത​വ​ർ​ക്ക് മാ​ർ​ച്ച് മൂ​ന്നി​ന് ന​ൽ​കും. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഗു​ളി​ക ക​ഴി​ക്കേ​ണ്ട​ത്. വി​ര​ബാ​ധ​യു​ണ്ടാ​യാ​ൽ വി​ള​ർ​ച്ച, വി​ശ​പ്പി​ല്ലാ​യ്മ, ഛർ​ദി​യും വ​യ​റി​ള​ക്ക​വും കാ​ണ​പ്പെ​ടും. വി​ര​വി​മു​ക്ത ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 25 ന് ​രാ​വി​ലെ 9.30ന് ​പെ​രി​യ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.