റാ​ണി​പു​ര​ത്ത് പ​രി​ക്കേ​റ്റ ക​ല​മാ​ൻ ച​ത്തു
Friday, February 21, 2020 3:03 AM IST
രാ​ജ​പു​രം: റാ​ണി​പു​ര​ത്ത് അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ല​മാ​ൻ ച​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മാ​ൻ ച​ത്ത​ത്. ഒ​രു വ​യ​സ് പ്രാ​യ​മാ​യ ക​ല​മാ​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം റാ​ണി​പു​രം പ​ള്ളി​ക്കു സ​മീ​പം കു​ഴി​യി​ലേ​ക്ക് വീ​ണ് പ​രു​ക്ക് പ​റ്റി​യ​ത്. ചി​കി​ത്സ ന​ൽ​കി റാ​ണി​പു​ര​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്ക​വെ​യാ​ണ് ചാ​വു​ന്ന​ത്. അ​തേ​സ​മ​യം മാ​നി​ന് വി​ദ​ഗ്ധചി​കി​ത്സ ന​ൽ​കാ​ൻ വ​ന​പാ​ല​ക​ർ ത​യാ​റാ​കാ​ത്ത​താ​ണ് മ​ര​ണ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.