ശ​ര​ത്‌​ലാ​ൽ-​കൃ​പേ​ഷ് അ​നു​സ്മ​ര​ണ​ത്തി​ന് സ്ഥാ​പി​ച്ച ബോ​ർ​ഡ് ത​ക​ർ​ത്തു
Saturday, February 22, 2020 1:16 AM IST
തൃ​ക്ക​രി​പ്പൂ​ർ: ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ശ​ര​ത്‌​ലാ​ൽ-​കൃ​പേ​ഷ് അ​നു​സ്‌​മ​ര​ണ ഭാ​ഗ​മാ​യി കൊ​യോ​ങ്ക​ര​യി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ബോ​ർ​ഡ് സാ​മൂ​ഹ്യവി​രു​ദ്ധ​ർ ത​ക​ർ​ത്തെ​റി​ഞ്ഞു.
കൊ​യോ​ങ്ക​ര മ​ഹാ​ത്മ-​ജ​വ​ഹ​ർ പു​രു​ഷ സ്വ​യം​സ​ഹാ​യ​സം​ഘ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​യോ​ങ്ക​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക​ടു​ത്തു​ള്ള സം​ഘം ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച ബോ​ർ​ഡാ​ണ് രാ​ത്രി​യി​ൽ ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സം​ഘം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​യോ​ങ്ക​ര​യി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി.