മ​രം ഉ​രു​പ്പ​ടി​കൾ പി​ടി​കൂ​ടി
Monday, February 24, 2020 1:09 AM IST
ഇ​രി​ട്ടി: കാ​പ്പി​ക്കു​രു തൊ​ണ്ടെ​ന്ന വ്യാ​ജേ​ന ക​ർ​ണാ​ട​ക​ത്തി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ര​ത്ത​ടി​ക​ൾ മാ​ക്കൂ​ട്ടം വ​നം വ​കു​പ്പ​ധി​കൃ​ത​ർ പി​ടി​കൂ​ടി. കേ​ര​ളാ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 22 ക​ഷ​്ണം ആ​ഞ്ഞി​ലി, പ്ലാ​വ് മ​ര​ത്ത​ടി​ക​ളാ​ണ് മാ​ക്കൂ​ട്ടം ഫോ​റ​സ്റ്റ് ചെ​ക്ക്‌​പോ​സ്റ്റ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി 12 ഓ​ടെയാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന പ​രി​ശോ​ധ​നയ്​ക്കി​ടെ മാ​ക്കൂ​ട്ടം റെ​യി​ഞ്ച​ർ പി.​എ​ൻ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​രാ​ജ്പേ​ട്ട​യി​ൽ നി​ന്ന് മാ​ക്കൂ​ട്ടം ചു​രം വ​ഴി വ​രി​ക​യാ​യി​രു​ന്ന ലോ​റി പ​രി​ശോ​ധ​ന​ക്കാ​യി നി​ർ​ത്തു​ക​യും മു​ക​ളി​ൽ കെ​ട്ടി​യ ടാ​ർ പോ​ളി​ൻ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ഡ്രൈ​വ​റും ക്ലീ​ന​റും ലോ​റി​യി​ൽനി​ന്ന് ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മ​രം ഉ​രു​പ്പ​ടി​ക​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രും എ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്.