പാ​ലി​യേ​റ്റീ​വ് വ​ള​ണ്ടി​യ​മാരുടെ​ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Wednesday, February 26, 2020 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ബ​ല്ല വ​യോ​ജ​ന പ​രി​പാ​ല​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ. ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ വി. ​ബാ​ല​കൃ​ഷ്ണ​ൻ, ര​തീ​ഷ് ബ​ല്ല, കെ. ​സാ​വി​ത്രി, ജെ​പി​എ​ച്ച് വൈ. ​സ​രോ​ജി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി. ​ഷി​ജി ശേ​ഖ​ർ, സി​ജോ എം. ​ജോ​സ് എന്നിവർ ക്ലാ​സ് ന​യി​ച്ചു. ദീ​പ്തി സു​നി​ൽ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്ക്
ര​ക്ഷ​ക​രാ​യി
അ​ഗ്നി​ര​ക്ഷാ​സേ​ന

കാ​ഞ്ഞ​ങ്ങാ​ട്: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി കാ​ഞ്ഞ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന.
ക​ഴി​ഞ്ഞ​ദി​വ​സം മാ​ണി​ക്കോ​ത്തെ മൂ​ന്നു​വ​യ​സു​ക്കാരന്‍റെ കൈ​വി​ര​ലി​ൽ കു​ക്ക​റി​ന്‍റെ പ്ര​ഷ​ർ വാ​ൽ​വി​ന്‍റെ ന​ട്ട് കു​ടു​ങ്ങി​യ​ത് ഏ​റെ​നേ​രം പ​രി​ശ്ര​മി​ച്ചി​ട്ടും ഊ​രി​മാ​റ്റാ​ൻ സാ​ധി​ച്ചി​ല്ല. ഒ​ടു​വി​ൽ രാ​ത്രി വ​ള​രെ വൈ​കി ബ​ന്ധു​ക്ക​ൾ അ​ഗ്നി​ര​ക്ഷാനി​ല​യ​ത്തി​ലെ​ത്തി​ച്ച കു​ട്ടി​യു​ടെ കൈ​യ്യി​ൽ കു​ടു​ങ്ങി​യ സ്റ്റീ​ൽ ന​ട്ട് സേ​നാ​ഗം​ങ്ങ​ൾ ചേ​ർ​ന്നു മു​റി​ച്ചു​മാ​റ്റു​ക​യാ​ണ്.
മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ചി​ത്താ​രി​യി​ലെ 13 വ​യ​സു​കാ​രി​യു​ടെ കൈ​യി​ൽ കു​ടു​ങ്ങി​യ സ്റ്റീ​ൽ മോ​തി​ര​വും മു​റി​ച്ചു​മാ​റ്റി. നീ​രു​വ​ച്ച വി​ര​ലു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് കു​ട്ടി​യെ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ​ത്തി​ച്ച​ത്.