വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് അ​ണു​വി​മു​ക്ത​മാ​ക്കി
Friday, March 27, 2020 11:45 PM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും ഭീ​മ​ന​ടി ടൗ​ണും അ​ഗ്നി​ര​ക്ഷാ​സേ​ന അ​ണു​വി​മു​ക്ത​മാ​ക്കി. കു​ന്നും​കൈ ടൗ​ൺ, കി​ണ​ർ, കാ​ലി​ക്ക​ട​വ്, മ​ങ്ങോ​ട്, വ​ര​ക്കാ​ട്, ന​ർ​ക്കി​ല​ക്കാ​ട് ടൗ​ൺ, ന​ർ​ക്കി​ല​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, ബാ​ങ്ക്, പൊ​തു​വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ, മാ​വേ​ലി സ്റ്റോ​റു​ക​ൾ ആ​വ​ശ്യ​സാ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ, എ​ടി​എം തു​ട​ങ്ങി​യ​വ​യാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം. ശ്രീ​നാ​ഥ​ൻ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​ശ​ശി​ധ​ര​ൻ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. രാ​ജേ​ഷ്, വി. ​അ​നു​രൂ​പ്, ബി​നീ​ഷ് ഡേ​വി​ഡ് കൂ​ടാ​തെ പെ​രി​ങ്ങോം ഫ​യ​ർ​സ്റ്റേ​ഷ​നു കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രും, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി എം.​പി. വി​നോ​ദ്കു​മാ​ർ, അ​സി. സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ നാ​യ​ർ, ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.