ചി​റ്റാ​രി​ക്കാ​ലി​ലെ കോ​ള​നി​ക​ളി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ച് പോ​ലീ​സ്
Sunday, March 29, 2020 11:56 PM IST
ചി​റ്റാ​രി​ക്കാ​ൽ: ചി​റ്റാ​രി​ക്കാ​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​ള​നി​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ ക​രു​ത​ല്‍. സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ദു​രി​ത​ത്തി​ലാ​യ 15 ഓ​ളം കോ​ള​നി​ക​ളി​ല്‍ എ​സ്ഐ വി​നോ​ദ്‌ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു.
സ​ര്‍​ക്കാ​ര്‍ സ​ഹാ​യം എ​ത്തു​ന്ന​ത്‌ വ​രെ കോ​ള​നി​വാ​സി​ക​ള്‍​ക്ക്‌ ആ​വ​ശ്യ​മാ​യ സ​ഹാ​യ​മാ​ണ്‌ ന​ല്‍​കി​യ​ത്‌.
ഈ ​സാ​ഹ​ച​ര്യം ത​ര​ണം ചെ​യ്യാ​ന്‍ കോ​ള​നി​ക​ളി​ല്‍ സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ള്ള​വ​ർ ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സ്‌ സ്‌​റ്റേ​ഷ​നി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും എ​സ്ഐ വി​നോ​ദ്‌ കു​മാ​ർ പ​റ​ഞ്ഞു.