കോ​ഴി​വി​ല: സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി-ജി​ല്ലാ ക​ള​ക്‌ടര്‍
Wednesday, May 20, 2020 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ളെ​ന്ന പേ​രി​ല്‍ സമൂഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ഡി.​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. കോ​ഴി വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഇ​ട​പെ​ടു​ന്നു​വെ​ന്ന രീ​തി​യി​ല്‍ ഒ​രു തെ​റ്റാ​യ വാ​ര്‍​ത്ത സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.
കോ​ഴി​ക്ക് ഒ​രു പ്ര​ത്യേ​ക വി​ല​യി​ല്‍ കൂ​ടു​ത​ല്‍ ഈ​ടാ​ക്കി​യാ​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഒ​രു ഫോ​ണ്‍ ന​മ്പ​റും ഇ​തി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​പ്ര​കാ​രം ഒ​രു അ​റി​യി​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ല്‍​കി​യി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​നോ​ട് അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം കോ​ഴി​യു​ടെ വി​ല​വ​ർ​ധ​ന പി​ടി​ച്ചു നി​ര്‍​ത്താ​നാ​യി ഇ​ട​പെ​ടു​ന്ന​തി​ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റോ​ടും ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.