താ​ലൂ​ക്ക് ഓ​ഫീ​സു​ക​ള്‍​ക്കു മു​ന്നി​ല്‍ നാ​ളെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ര്‍​ഷ​ക ധ​ര്‍​ണ
Sunday, May 24, 2020 2:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം(​ജോ​സ​ഫ് വി​ഭാ​ഗം)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്ക് ഓ​ഫി​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ ക​ര്‍​ഷ​ക​ര്‍ ധ​ര്‍​ണ ന​ട​ത്തും.
റ​ബ​റി​ന്‍റെ അ​ടി​സ്ഥാ​ന വി​ല 250 രൂ​പ​യാ​യി നി​ശ്ച​യി​ക്കു​ക, എ​ല്ലാ കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കും കൃ​ഷി​ച്ചെ​ല​വി​ന്‍റെ അ​നു​പാ​ത​ത്തി​ല്‍ ത​റ​വി​ല നി​ശ്ച​യി​ക്കു​ക, കാ​ര്‍​ഷി​ക​വൃ​ത്തി​ക​ള്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക, എ​ല്ലാ കാ​ര്‍​ഷി​ക ക​ട​ങ്ങ​ളും എ​ഴു​തി​ത്ത​ള്ളു​ക, അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ ക​ര്‍​ഷ​ക​ര്‍​ക്കും 10,000 രൂ​പ വീ​തം പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ധ​ര്‍​ണ.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു ന​ട​ത്തു​ന്ന ധ​ര്‍​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 10.30 ന് ​വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. സാ​ലു, യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ജി ക​ട്ട​ക്ക​യം, ജെ​യിം​സ് മാ​രൂ​ര്‍, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് ജോ​സ​ഫ്, ബി​ജു പു​തു​പ​റ​മ്പി​ല്‍ ത​ക​ടി​യേ​ല്‍, ടി​മ്മി എ​ലി​പ്പുലി​ക്കാ​ട്ട്, മാ​ത്യു ക​ള​ത്തൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.
മ​ഞ്ചേ​ശ്വ​ര​ത്ത് ഏ​ബ്രാ​ഹാം തോ​ണ​ക്ക​ര, കാ​സ​ര്‍​ഗോ​ഡ് നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, കാ​ഞ്ഞ​ങ്ങാ​ട് ജോ​ര്‍​ജ് പൈ​നാ​പ്പ​ള്ളി എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.