വി​ള​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം: കെ.​സി. ജോ​സ​ഫ്
Friday, May 29, 2020 11:55 PM IST
ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും വേ​ന​ല്‍ മ​ഴ​യി​ലും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലും ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും റ​ബ​റും വാ​ഴ​യും ഉ​ള്‍​പ്പെ​ടെ കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. പ​ല വീ​ടു​ക​ള്‍​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ പ​റ്റി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ വ​ര്‍​ഷം കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഇ​പ്പോ​ഴും കു​ടി​ശി​ക​യാ​യി ന​ല്‍​കാ​നു​ണ്ട്. എ​ത്ര​യുംപെ​ട്ടെ​ന്ന് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​സി. ജോ​സ​ഫ് എംഎൽഎ ആ​വ​ശ്യ​പ്പെ​ട്ടു.
കൃ​ഷി​നാ​ശം സം​ഭ​വി​ച്ച കാ​ഞ്ഞി​ര​ക്കൊ​ല്ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു.
പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റൂ​പ​റ​മ്പി​ല്‍, ജോ​യ് പു​ന്ന​ശേ​രി​മ​ല​യി​ല്‍, സി.​പി. ജോ​സ്, ഷാ​ജി ക​ടു​ക്ക​ന്‍, ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ എം​എ​ല്‍​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.