മേ​രി​ഗി​രി സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു
Saturday, June 6, 2020 12:30 AM IST
ശ്രീ​ക​ണ്ഠ​പു​രം: സി​ബി​എ​സ്ഇ സി​ല​ബ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പൊ​ടി​ക്ക​ളം മേ​രി​ഗി​രി സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ന്‍ മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ 2020-21 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബ്ര​ദ​ര്‍ ഡോ.​റ​ജി സ്‌​ക​റി​യ സി​എ​സ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടാ​യി​ര​ത്തോ​ളം വ​രു​ന്ന മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ന്ന വെ​ര്‍​ച്വ​ല്‍ അ​സം​ബ്ലി​യും ലൈ​വ് ക്ലാ​സു​ക​ളും മു​ന്‍​കൂ​ട്ടി റി​ക്കാ​ര്‍​ഡ് ചെ​യ്ത വീ​ഡി​യോ ക്ലാ​സു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​ധ്യാ​പ​ന​രീ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ത​ത്സ​മ​യ സം​ശ​യ​നി​വാ​ര​ണ​വും ഗൃ​ഹ​പാ​ഠ​ങ്ങ​ളും അ​സൈ​ൻ​മെ​ന്‍റു​ക​ളും തു​ട​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​വും ഉ​ള്‍​പ്പെ​ടു​ന്ന പ​ഠ​ന​രീ​തി ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.
മി​ക​വു​റ്റ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ വി​ദ്യാ​ഭ്യാ​സം ഫ​ല​പ്ര​ദ​മാ​യി കു​ട്ടി​ക​ളു​ടെ പ​ഠ​ന​മു​റി​യി​ലെ​ത്തി​ച്ച സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രെ​യും ഐ​ടി ടീ​മി​നെ​യും പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​മ​നു ജോ​സ​ഫ് വാ​ഴ​പ്പ​ള്ളി, മാ​നേ​ജ​ര്‍ ബ്ര​ദ​ര്‍ ബി​ജു സി​എ​സ്ടി എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ മ​നോ​ജ് കു​ര്യാ​ക്കോ​സ്, പി.​പി. പ്ര​ദ്യു​മ്‌​ന​ന്‍, അ​ക്കാ​ദ​മി​ക് സെ​ക്ര​ട്ട​റി കെ.​എ. സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.