പ്ര​തീ​കാ​ത്മ​ക ബ​ന്ദ്: ഡി​സി​സി- യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്
Friday, July 3, 2020 1:16 AM IST
ചെ​റു​വ​ത്തൂ​ര്‍: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തീ​കാ​ത്മ​ക ബ​ന്ദ് ന​ട​ത്തി​യ നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്.
ചെ​റു​വ​ത്തൂ​ര്‍ ദേ​ശീ​യ പാ​ത​യി​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​വി. സു​ധാ​ക​ര​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ത്യ​നാ​ഥ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പി. ശ്രീ​ജ, എം.​വി. ജ​യ​ശ്രീ തു​ട​ങ്ങി പ​ത്ത് പേ​ര്‍​ക്കെ​തി​രെ ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.