ഒ​രേ സ്റ്റേ​ഷ​നി​ല്‍ എ​സ്‌​ഐ​യും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യി ജ്യേ​ഷ്ഠാ​നു​ജ​ന്മാ​ര്‍
Saturday, July 4, 2020 12:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഏ​ട്ട​നെ​പ്പോ​ലെ സ്‌​നേ​ഹി​ക്കു​ന്ന സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രെ കി​ട്ടാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ച കീ​ഴു​ദ്യോ​ഗ​സ്ഥ​ര്‍ പ​ല ഓ​ഫീ​സു​ക​ളി​ലു​മു​ണ്ടാ​കാം. എ​ന്നാ​ല്‍ എ​സ്‌​ഐ എ​ന്ന നി​ല​യി​ല്‍ സ്വ​ന്തം ജ്യേ​ഷ്ഠ​നെ​ത്ത​ന്നെ എ​ല്ലാ ദി​വ​സ​വും സ​ല്യൂ​ട്ട് ചെ​യ്യാ​നു​ള്ള അ​പൂ​ര്‍​വ ഭാ​ഗ്യ​മാ​ണ് അ​മ്പ​ല​ത്ത​റ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ്ര​കാ​ശ​ന് ഇ​നി​മു​ത​ല്‍ ല​ഭി​ക്കു​ന്ന​ത്.
സാ​യു​ധ പോ​ലീ​സ് സേ​ന​യി​ലെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ലോ​ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ആ​ദ്യ​നി​യ​മ​ന​മാ​യാ​ണ് പ്ര​കാ​ശ​ന്‍ അ​മ്പ​ല​ത്ത​റ​യി​ലെ​ത്തു​ന്ന​ത്. ഹൊ​സ്ദു​ര്‍​ഗ് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​ലാ​യി​രു​ന്ന ജ്യേ​ഷ്ഠ​ന്‍ മാ​ധ​വ​ന്‍ എ​സ്‌​ഐ​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചാ​ണ് ഇ​തേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഏ​റെ​ക്കു​റെ ഒ​രേ​സ​മ​യ​ത്താ​ണ് ര​ണ്ടു​പേ​ര്‍​ക്കും ഒ​രേ സ്റ്റേ​ഷ​നി​ല്‍ നി​യ​മ​നം ല​ഭി​ച്ച​ത്. വീ​ട്ടി​ലെ ജ്യേ​ഷ്ഠാ​നു​ജ കൂ​ട്ടാ​യ്മ ഇ​നി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും തു​ട​രും. ഇ​വ​രു​ടെ മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍ രാ​ജീ​വ​നും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു കീ​ഴി​ല്‍ ത​ന്നെ​യാ​ണ്.
ഇ​പ്പോ​ള്‍ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഹെ​ഡ് വാ​ര്‍​ഡ​നാ​ണ്. മ​ടി​ക്കൈ ബ​ങ്ക​ളം പ​ള്ള​ത്തു​വ​യ​ലി​ലെ കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ​യും കു​മ്പ​യു​ടെ​യും മ​ക്ക​ളാ​ണ്.