അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പു​തു​ക്കി ന​ല്‍​കി അ​ഗ്നി​ര​ക്ഷാ​സേ​ന
Sunday, July 5, 2020 12:34 AM IST
ചീ​മേ​നി: മ​ഴ​യി​ല്‍ ത​ക​ര്‍​ന്നു​വീ​ഴാ​ന്‍ പാ​ക​ത്തി​ലു​ള്ള മേ​ല്‍​ക്കൂ​ര​യ്ക്ക് കീ​ഴി​ല്‍ ഭീ​തി​യോ​ടെ ക​ഴി​യേ​ണ്ടി​വ​ന്ന കു​ടും​ബ​ത്തി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന. ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡി​ലെ ഇ​ട​ത്തി​നാം​കു​ഴി​യി​ല്‍ താ​മ​സി​ക്കു​ന്ന ഉ​ഷ​യു​ടെ കു​ടും​ബ​ത്തി​നാ​ണ് തൃ​ക്ക​രി​പ്പൂ​ര്‍ അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രും റെ​സ്‌​ക്യൂ വോ​ള​ണ്ടി​യ​ര്‍​മാ​രും സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.
ദ്ര​വി​ച്ച് നി​ലം​പൊ​ത്താ​റാ​യ നി​ല​യി​ലു​ണ്ടാ​യി​രു​ന്ന വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ഇ​റ​ക്കി പു​തി​യ സാ​മ​ഗ്രി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പു​തു​ക്കി നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു. 35,000 രൂ​പ​യോ​ളം വി​ല വ​രു​ന്ന നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും ഇ​വ​ര്‍ സ്വ​രൂ​പി​ച്ചു​ന​ല്‍​കി. തൃ​ക്ക​രി​പ്പൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​വി. അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സേ​വ​നം ന​ട​ത്തി​യ​ത്.