കോ​വി​ഡ് സ്ര​വ​പ​രി​ശോ​ധ​നാ​കേ​ന്ദ്രം തു​റ​ന്ന​ത് 11 മ​ണി​ക്ക്; കാ​ത്തി​രു​ന്നു വ​ല​ഞ്ഞ് മു​പ്പ​തോ​ളം പേ​ര്‍
Sunday, July 5, 2020 12:34 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ടൗ​ണ്‍​ഹാ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്രം ശ​നി​യാ​ഴ്ച തു​റ​ന്ന​ത് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി. വി​വി​ധ പി​എ​ച്ച്‌​സി​ക​ളി​ല്‍ നി​ന്ന് റ​ഫ​ര്‍ ചെ​യ്‌​തെ​ത്തി​യ​വ​രും വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ മു​പ്പ​തോ​ളം പേ​ര്‍ ഇ​തോ​ടെ കാ​ത്തി​രു​ന്നു വ​ല​ഞ്ഞു. കേ​ന്ദ്രം തു​റ​ന്നി​ട്ടും പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ഇ​തി​ല്‍ ഏ​റെ പേ​ര്‍​ക്കും പ​രി​ശോ​ധ​ന ന​ട​ത്താ​തെ പേ​രു ന​ല്‍​കി മ​ട​ങ്ങേ​ണ്ടി​യും വ​ന്നു.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ തു​റ​ക്കു​ന്ന കേ​ന്ദ്രം ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​തി​നു​മു​മ്പേ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഡോ​ക്ട​ര്‍​മാ​രും ടെ​ക്‌​നീ​ഷ്യ​ന്മാ​രും എ​ത്താ​തി​രു​ന്ന​തി​നാ​ല്‍ പ​രി​ശോ​ധ​ന തു​ട​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ല്‍ 11 മ​ണി ക​ഴി​ഞ്ഞാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ എ​ത്തി​യ​ത്. കാ​സ​ര്‍​ഗോ​ട്ടെ കേ​ന്ദ്ര​ത്തി​ല്‍ രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യ വാ​ര്‍​ത്ത ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.