ബ​ന്ത​ടു​ക്ക പി​എ​ച്ച്‌​സി​യി​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ന് ഭ​ര​ണാ​നു​മ​തി
Tuesday, July 7, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​ര്‍​ദ്രം നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന​പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബ​ന്ത​ടു​ക്ക പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് പു​തി​യ ബ്ലോ​ക്ക് നി​ര്‍​മി​ക്കാ​ന്‍ ഭ​ര​ണാ​നു​മ​തി​യാ​യി. 1.83 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 1.68 കോ​ടി രൂ​പ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് ല​ഭ്യ​മാ​കും. പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന ഇ​രു​നി​ല​കെ​ട്ടി​ട​ത്തി​ല്‍ മൂ​ന്ന് ഒ​പി മു​റി​ക​ള്‍, ര​ണ്ട് നി​രീ​ക്ഷ​ണ മു​റി​ക​ള്‍, ഡെ​ന്‍റ​ല്‍ ഒ​പി, സ്പെ​ഷ്യ​ല്‍ ഒ​പി, ര​ജി​സ്ട്രേ​ഷ​ന്‍ കൗ​ണ്ട​ര്‍, ഡ്ര​സിം​ഗ് റൂം, ​ലാ​ബ്, ബ്ര​സ്റ്റ് ഫീ​ഡിം​ഗ് റൂം, ​ഫാ​ര്‍​മ​സി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല ക​മ്മി​റ്റി​യാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. പ​ദ്ധ​തി ഒ​രു വ​ര്‍​ഷ​ത്തി​നു​ള​ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍ അ​റി​യി​ച്ചു.