പ​നി ബാ​ധി​ച്ച് ഹൂ​ബ്ലി​യി​ല്‍​നി​ന്ന് മ​ട​ങ്ങി​യ വ്യാ​പാ​രി മ​രി​ച്ചു
Tuesday, July 7, 2020 10:01 PM IST
കാ​സ​ര്‍​ഗോ​ഡ്: പ​നി ബാ​ധി​ച്ച​നി​ല​യി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ ഹൂ​ബ്ലി​യി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ വ്യാ​പാ​രി മ​രി​ച്ചു. മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ കോ​ട്ട​ക്കു​ന്നി​ലെ ബി.​എം. അ​ബ്ദു​ല്‍ റ​ഹ്മാ​ൻ(48) ആ​ണ് മ​രി​ച്ച​ത്. ദീ​ര്‍​ഘ​കാ​ല​മാ​യി ഹൂ​ബ്ലി​യി​ല്‍ വ്യാ​പാ​രം ന​ട​ത്തു​ക​യാ​യി​രു​ന്ന അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ര്‍​ക്കൊ​പ്പം കാ​റി​ല്‍ നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ല​പ്പാ​ടി​യി​ലെ സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ക​ടു​ത്ത പ​നി​യു​ള്ള​താ​യി ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​തി​ന​കം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. ഹൂ​ബ്ലി​യി​ല്‍​നി​ന്ന് ഒ​പ്പം സ​ഞ്ച​രി​ച്ച ര​ണ്ടു​പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​ട്ട​ക്കു​ന്നി​ലെ മ​മ്മി​ഞ്ഞി​യു​ടെ​യും മ​റി​യു​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: റം​ല. മ​ക്ക​ള്‍: അ​ര്‍​ഷി​ദ, അ​ഫീ​ഫ, ഹി​ബ, റാ​ഹി​ല്‍.