ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​ത്തി​ലെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണം: കെ​പി​എ​സ്ടി​എ
Tuesday, July 14, 2020 12:48 AM IST
കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ർ​ഥി​ക​ളെ ര​ണ്ടു വി​ഭാ​ഗ​ത്തി​ലാ​ക്കി ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്യ​രു​തെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളോ​ട് ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച പ്രീ-​പ്രൈ​മ​റി​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ ഇ​പ്പോ​ൾ ഭ​ക്ഷ്യ​കി​റ്റ് ന​ൽ​കു​ന്നു​ള്ളൂ. നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ- ​പ്രൈ​മ​റി​ക​ളു​ണ്ട്. ഇ​വ​യെ അം​ഗീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തു​മൂ​ലം തൊ​ട്ട​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ല​ഭി​ക്കു​മ്പോ​ൾ നോ​ക്കി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് പി​ഞ്ചു​വി​ദ്യാ​ർ​ഥി​ക​ൾ. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ്, സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ശ​ശി​ധ​ര​ൻ, എ.​വി. ഗി​രീ​ശ​ൻ, ജി.​കെ. ഗി​രി​ജ, ജി​ല്ലാ ട്ര​ഷ​റ​ർ പി.​ജെ. ജോ​സ​ഫ്, കെ. ​ശ്രീ​നി​വാ​സ​ൻ, എ. ​കെ. ര​മ, കെ. ​അ​ശോ​ക​ൻ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.