റാണിപുരത്ത് കർശന നിയന്ത്രണം
Wednesday, July 15, 2020 12:26 AM IST
പ​ന​ത്ത​ടി: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​വാ​ൻ റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
വ​ന​ത്തി​ലേ​ക്കു​ള്ള ട്രെ​ക്കിം​ഗ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ത​ന്നെ നി​ർ​ത്തി​യി​രു​ന്നു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ ഡി​ടി​പി​സി റി​സോ​ർ​ട്ടും മ​റ്റ് സ​ർ​വീ​സ് വി​ല്ല​ക​ളും തു​റ​ന്നു കൊ​ടു​ക്കി​ല്ല. വ​ന​മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും ഉ​ണ്ടാ​കും. ഇ​വി​ടേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ത്ഥി​ച്ചു. യോ​ഗ​ത്തി​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​ത​മ്പാ​ൻ, പ​ഞ്ചാ​യ​ത്തം​ഗം എം.​ബി. ശാ​ര​ദ, സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി. ​പ്ര​ഭാ​ക​ര​ൻ, ആ​ർ.​കെ രാ​ഹു​ൽ, എ​സ്. പു​ഷ്പാ​വ​തി, എം.​കെ. സു​രേ​ഷ്, ശ്യാ​മ​ള ര​വി, എം. ​ബാ​ലു, പ്ര​താ​പ് അ​ല​ക്സ്, എം.​എം. കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.