തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം: കെ​എ​സ്‌​യു
Wednesday, July 15, 2020 12:28 AM IST
പ​യ്യാ​വൂ​ര്‍: പൈ​സ​ക്ക​രി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ശാ​ഖ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം മ​ല​യോ​ര​ജ​ന​ത​യോ​ടും പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളോ​ടും ബാ​ങ്ക് മാ​നേ​ജ്‌​മെ​ന്‍റ് കാ​ണി​ക്കു​ന്ന വ​ഞ്ച​ന​യാ​ണെ​ന്ന് കെ​എ​സ്‌​യു ജി​ല്ലാ​സെ​ക്ര​ട്ട​റി അ​ന്‍​സി​ല്‍ വാ​ഴ​പ്പ​ള്ളി ആ​രോ​പി​ച്ചു. ശാ​ഖ​യു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പി​ന്‍​വാ​ങ്ങ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​സ്‌​യു പ​യ്യാ​വൂ​ര്‍ മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഷ്ണു പ്ര​സാ​ദ്, പ്രി​ന്‍​സ് കോ​യി​ക്ക​ല്‍, ആ​ല്‍​ബ​ര്‍​ട്ട് ആ​ന്‍​ഡ്രൂ​സ്, സ​ച്ചി​ന്‍ ആ​നി​ക്കാ​ട്ടു​വ​യ​ലി​ല്‍, ആ​ല്‍​ബി​ന്‍ പാ​റ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.