ക​ല്പ ഗ്രീ​ന്‍ ചാ​റ്റ് 18 ന്
Thursday, July 16, 2020 1:01 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലു​ള്ള അ​ഗ്രി ബി​സി​ന​സ് ഇ​ന്‍​ക്യൂ​ബേ​റ്റ​റും കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നും സം​യോ​ജി​ച്ച് ന​ട​ത്തി​വ​രു​ന്ന വാ​രാ​ന്ത്യ ക​ല്പ ഗ്രീ​ന്‍ വെ​ബ് ചാ​റ്റ് സീ​രീ​സി​ല്‍ 18ന് ​സ്റ്റാ​ര്‍​ട്ട​പ്പ് സാ​ധ്യ​ത​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ര​ള സ്റ്റാ​ര്‍​ട്ട്അ​പ്പ് മി​ഷ​ന്‍ പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ പി.​എം. റി​യാ​സ്, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ കെ. ​ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സ് കൈ​കാ​ര്യം ചെ​യ്യും. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കു​മാ​യി www.cpcriagribiz.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ 8129182004 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം.

പ​ഠ​ന​മു​റി നി​ര്‍​മാ​ണ​ത്തി​ന്
ധ​ന​സ​ഹാ​യം

പ​ര​പ്പ: ബ്ലോ​ക്ക് പ​രി​ധി​യി​ല്‍​പ്പെ​ട്ട പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളി​ലെ എ​ട്ട് മു​ത​ല്‍ പ്ല​സ് ടു ​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി പ​ഠ​ന​മു​റി നി​ര്‍​മി​ക്കു​ന്ന​തി​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു.
ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള​തും നി​ല​വി​ലു​ള്ള വീ​ടി​ന്‍റെ വി​സ്തീ​ര്‍​ണ്ണം 800 സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ല്‍ താ​ഴെ​യു​ള്ള​തു​മാ​യ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്.
ജൂലൈ 31ന​കം പ​ര​പ്പ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.