ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്നാ​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി
Thursday, July 16, 2020 1:01 AM IST
കാ​സ​ർ​ഗോ​ഡ്: ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് അ​ധി​കൃ​ത​മാ​യി ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്നാ​ല്‍ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു നി​ര്‍​ദേ​ശം ന​ല്‍​കി.
കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഊ​ടു​വ​ഴി​ക​ളി​ല്‍ ക​ര്‍​ശ​ന​പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി.​ഏ​ജ​ന്‍റു​മാ​ര്‍​ക്ക് പ​ണം ന​ല്‍​കി നി​ര​വ​ധി പേ​ര്‍ ഊ​ടു​വ​ഴി​യി​ലൂ​ടെ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.
ഇ​ങ്ങ​നെ ഊ​ടു​വ​ഴി​യി​ലൂ​ടെ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യും നി​യ​മ​ന​ട​പ​ടി ശ​ക്ത​മാ​ക്കും.
നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ഊ​ടു​വ​ഴി​യി​ലൂ​ടെ ജി​ല്ല​യി​ലേ​ക്ക് ആ​ളു​ക​ളെ ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​യ സാ​ജ​ന്‍ ഉ​പ്പ​ള​യെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.