ചിറകറ്റു വീഴും വരെയല്ല അതിനുമപ്പുറം പറക്കണം...
Thursday, July 16, 2020 1:03 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ അ​ഞ്ച് എ ​പ്ല​സോ​ടെ 92 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി സ​ജി​ന മി​ക​ച്ച​വി​ജ​യം നേ​ടി​യ​പ്പോ​ള്‍ അ​മ്മ പ​ത്മി​നി​ക്കി​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. മ​സി​ലു​ക​ള്‍​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച സ​ജി​ന വ​ര്‍​ഷ​ങ്ങ​ളാ​യി വീ​ല്‍​ചെ​യ​റി​ലാ​ണ്. ഇ​ന്ന് ക​മ്പ​ല്ലൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചി​ന്‍റെ അ​ഭി​മാ​ന​മാ​ണ് സ​ജി​ന. കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും ന​ല്‍​കി​യ പി​ന്തു​ണ​യും സ്നേ​ഹ​വു​മാ​ണ് ത​ങ്ങ​ള്‍​ക്ക് മ​റ​ക്കാ​നാ​വി​ല്ലെ​ന്ന് അ​മ്മ പ​ത്മി​നി പ​റ​യു​ന്നു.
യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ പ​ത്താം ക്ലാ​സ് മു​ത​ലാ​ണ് സ​ജി​ന റെ​ഗു​ല​ര്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ​ത്. അ​മ്പേ​ച്ചാ​ലു​ള്ള വീ​ട്ടി​ല്‍ നി​ന്ന് രാ​വി​ലെ സ​ജി​ന​യെ ഓ​ട്ടോ​യി​ല്‍ സ്‌​കൂ​ളി​ലെ​ത്തി​ക്കു​ന്ന​തും വൈ​കു​ന്നേ​രം തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തും അ​മ്മ പ​ത്മി​നി​യാ​ണ്.
ഇ​തി​നി​ട​യി​ല്‍ റ​ബ​ര്‍ പാ​ല്‍ എ​ടു​ക്കു​ന്ന ജോ​ലി​യു​മു​ണ്ട്. ചേ​ട്ട​ന്‍ അ​ഭി​ജി​ത്തി​ന് വെ​ല്‍​ഡിം​ഗ് ജോ​ലി​യാ​ണ്. അ​ച്ഛ​ന്‍ ഉ​പേ​ക്ഷി​ച്ചു​പോ​യ ഈ ​കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​യു​മെ​ല്ലാം സ​ജി​ന​യോ​ടൊ​പ്പ​മാ​ണ്. ന​ല്ലൊ​രു ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് ക​ലാ​കാ​രി കൂ​ടി​യാ​യ സ​ജി​ന ബീ​ഡ്സ് വ​ര്‍​ക്കും ചെ​യ്യും. ഈ ​ഇ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ബ് ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യി​രു​ന്നു.
പ​ത്താം ക്ലാ​സി​ല്‍ അ​ഞ്ച് എ ​പ്ല​സ് ഉ​ണ്ടാ​യി​രു​ന്ന സ​ജി​ന​ക്ക് സ​യ​ന്‍​സ് ഗ്രൂ​പ്പ് എ​ടു​ക്കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ങ്കി​ലും ആ​രോ​ഗ്യം പ​രി​ഗ​ണി​ച്ചു ഹ്യു​മാ​നി​റ്റീ​സ് തെ​രെ​ഞ്ഞെ​ടു​ക​യാ​യി​രു​ന്നു. ഭാ​വി​യി​ല്‍ ആ​രാ​ക​ണ​മെ​ന്ന ചോ​ദ്യ​ത്തി​ന് സ​ജി​ന​യ്ക്ക് ഉ​ത്ത​ര​മു​ണ്ട്.
സൈ​ക്കോ​ള​ജി​സ്റ്റ്. ത​ന്‍റെ ഓ​രോ ദി​ന​വും പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ആ ​അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ കു​റെ പേ​ര്‍​ക്ക് ജീ​വി​ത വെ​ളി​ച്ചം പ​ക​രാ​ന്‍ ത​നി​ക്കാ​കും എ​ന്ന ആ​ത്മ​വി​ശ്വാ​സം ഈ ​മി​ടു​ക്കി​ക്കു​ണ്ട്. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു ഇ​ല​ക്ടി​ക് വീ​ല്‍ ചെ​യ​ര്‍ സ​ജി​ന​യ്ക്ക് പാ​സാ​യി​ട്ടു​ണ്ട്.