മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​ ഷോ​പ്പിം​ഗ് മാ​ളി​ല്‍ മേ​ല്‍​ക്കൂ​ര പ​ണി​യു​ന്നു
Saturday, August 1, 2020 12:56 AM IST
മ​ട്ട​ന്നൂ​ര്‍: കോ​ടി​ക​ള്‍ ചെ​ല​വി​ട്ടു നി​ര്‍​മി​ച്ച മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് മാ​ളി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് വീ​ണ്ടും ന​വീ​ക​ര​ണം. ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു മൂ​ന്നു​വ​ര്‍​ഷം മു​മ്പ് നി​ര്‍​മി​ച്ച വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലാ​ണു മാ​ളി​നു​ള്ളി​ല്‍ വെ​ള്ളം പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​വേ​ണ്ടി മേ​ല്‍​ക്കൂ​ര നി​ര്‍​മി​ക്കു​ന്ന​ത്. ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് നി​ര്‍​മി​ക്കു​മ്പോ​ള്‍ സ്ഥാ​പി​ച്ച മേ​ല്‍​ക്കൂ​ര​യി​ലൂ​ടെ മ​ഴ വെ​ള്ളം അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണു ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.

മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണു പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ഏ​ഴു കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വി​ട്ടു നി​ര്‍​മി​ച്ച ഷോ​പ്പിം​ഗ് മാ​ള്‍ മൂ​ന്നു​വ​ര്‍​ഷം മു​മ്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​നം​ചെ​യ്ത ഷോ​പ്പിം​ഗ് മാ​ളി​ലെ മു​ഴു​വ​ന്‍ മു​റി​ക​ളി​ലും ഇ​തു​വ​രെ​യാ​യി വ്യാ​പാ​രം തു​ട​ങ്ങി​യി​ട്ടി​ല്ല. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്.

കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച കെ​ട്ടി​ട​മാ​ണു മൂ​ന്നു​വ​ര്‍​ഷം ക​ഴി​യു​മ്പോ​ഴേ​ക്കും ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വ്യാ​പാ​രി​ക​ള്‍ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യും ക്ര​മ​ക്കേ​ടും സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ര്‍ കെ.​വി.​ജ​യ​ച​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.