വീ​ടി​നു​ള്ളി​ലൊ​തു​ങ്ങു​ന്ന കൗ​മാ​ര​ക്കാ​ര്‍​ക്ക് തു​ണ​യാ​കാ​ന്‍ സെ​ക്കോ സോ​ഷ്യോ കൗ​ണ്‍​സ​ല​ര്‍​മാ​ര്‍
Saturday, August 1, 2020 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി വീ​ടു​ക​ളി​ല്‍ ഒ​തു​ങ്ങേ​ണ്ടി​വ​രു​ന്ന അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​ന​ത​ല​ത്തി​ലും വൈ​കാ​രി​ക​മാ​യും തു​ണ​യാ​കാ​ന്‍ പ​ദ്ധ​തി​ക​ളൊ​രു​ക്കി ഐ​സി​ഡി​എ​സി​ന്‍റെ കീ​ഴി​ലു​ള്ള സ്‌​കൂ​ള്‍​ത​ല സെ​ക്കോ സോ​ഷ്യോ കൗ​ണ്‍​സ​ല​ര്‍​മാ​ര്‍.
കൗ​മാ​ര​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ന്ന കു​ട്ടി​ക​ളു​ടെ ക്രി​യാ​ത്മ​ക​ത പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ചു​റ്റു​പാ​ടു​ക​ള്‍ മ​ന​സി​ലാ​ക്കാ​നും സ​ഹാ​യ​ക​ര​മാ​കു​ന്ന നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന​ത്.
കു​ട്ടി​ക​ളു​ടെ ലോ​ക്ക് ഡൗ​ണ്‍ അ​നു​ഭ​വ​ക്കു​റി​പ്പു​ക​ള്‍, ചി​ത്ര​ങ്ങ​ള്‍, ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വ​യി​ല്‍ പ്ര​ധാ​നം.
സ്‌​കൂ​ള്‍ ത​ല കൗ​ണ്‍​സ​ല​ര്‍​മാ​ര്‍ നി​ശ്ചി​ത​ദി​വ​സ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും വീ​ടി​നു​ള്ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സാ​ഹ​ച​ര്യ​വും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.
ഒ​രേ​സ​മ​യം കു​ട്ടി​ക​ളു​മാ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യും സം​സാ​രി​ക്കു​ന്ന​തി​ലൂ​ടെ ഓ​രോ കു​ട്ടി​യു​ടെ​യും സാ​മൂ​ഹി​ക​വും വൈ​കാ​രി​ക​വു​മാ​യ ചു​റ്റു​പാ​ടു​ക​ള്‍ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്നു.
ഒ​രു​പ​ക്ഷേ സ്‌​കൂ​ളി​ല്‍ നി​ന്ന് നേ​രി​ട്ടു​ക​ണ്ടു സം​സാ​രി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഇ​ന്ന് ഓ​രോ കു​ട്ടി​യും കൗ​ണ്‍​സല​ര്‍​മാ​രു​ടെ വി​ളി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട​ന്ന് ബ​ളാ​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സൈ​ക്കോ സോ​ഷ്യോ കൗ​ണ്‍​സ​ല​ര്‍ നി​സി മാ​ത്യു പ​റ​യു​ന്നു.