ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Saturday, August 1, 2020 12:56 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ സ​ഹ​ക​ര​ണ അ​ര്‍​ബ​ന്‍ സൊ​സൈ​റ്റി​യി​ലെ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മ​ക്ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​ഹാ​ര​വും കാ​ഷ് അ​വാ​ര്‍​ഡും ന​ല്‍​കി. പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി.​പി. നൂ​റു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​എ​സ്. ജീ​വ​ന്‍, കെ.​വി.​ഗോ​പി​നാ​ഥ​ന്‍, പ​ലേ​രി നാ​രാ​യ​ണ​ന്‍, സി. ​പ​ത്മ​നാ​ഭ​ന്‍, പി.​വി. രാ​ഘ​വ​ന്‍, കെ.​കെ. മ​ധു​സൂ​ദ​ന​ന്‍, കെ.​ര​ജ​നി, കെ.​കെ. ഉ​ഷാ​കു​മാ​രി, സി.​കെ. പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കേ​ള​കം: പ്ല​സ്‌​വ​ണ്‍ പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും മു​ഴു​വ​ന്‍ മാ​ര്‍​ക്ക് നേ​ടി​യ കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പി.​എ​സ്.​കാ​ര്‍​ത്തി​ക​യെ അ​നു​മോ​ദി​ച്ചു. മാ​നേ​ജ​ര്‍ ഫാ.​വ​ര്‍​ഗീ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ടി.​രാ​ജേ​ന്ദ്ര​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍.​ഐ.​ഗീ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ കീ​ര്‍​ത്ത​ന​യ്ക്ക് ഉ​പ​ഹാ​രം ന​ല്‍​കി.