കാ​ഞ്ഞ​ങ്ങാ​ട് ഐ​എം​എ​യു​ടെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം തു​റ​ന്നു
Monday, August 3, 2020 12:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റ് ആ​സ്ഥാ​ന​മാ​യി മാ​വു​ങ്കാ​ല്‍-​പാ​ണ​ത്തൂ​ര്‍ പാ​ത​യി​ല്‍ ആ​ന​ന്ദാ​ശ്ര​മ​ത്തി​ന് സ​മീ​പം നി​ര്‍​മി​ച്ച ഐ​എം​എ ഹൗ​സ് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യം കോ​വി​ഡി​ന്‍റെ പി​ടി​യി​ല്‍ അ​ക​പ്പെ​ട്ട ഈ ​കാ​ല​ത്ത് ഐ​എം​എ​യു​ടെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​ട​ങ്ങി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ഐ​എം​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​ജി. പൈ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, ഐ​എം​എ കാ​സ​ര്‍​ഗോ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​നാ​രാ​യ​ണ പ്ര​ദീ​പ്, ഡോ. ​സു​രേ​ഷ് ബാ​ബു, ഡോ. ​ടി.​വി. പ​ത്മ​നാ​ഭ​ന്‍, ഡോ. ​എ​ന്‍. രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ബി​ല്‍​ഡിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഡോ. ​വി. അ​ഭി​ലാ​ഷ് സ്വാ​ഗ​ത​വും ഡോ. ​പ്ര​വീ​ണ്‍ അ​റോ​റ ന​ന്ദി​യും പ​റ​ഞ്ഞു.
മു​ന്നൂ​റോ​ളം പേ​ര്‍​ക്കി​രി​ക്കാ​വു​ന്ന കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും ഭ​ക്ഷ​ണ​ശാ​ല, പാ​ര്‍​ക്കിം​ഗ് ഏ​രി​യ, ക​ളി​സ്ഥ​ലം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും ഭ​ക്ഷ​ണ​ശാ​ല​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നും വി​ട്ടു​ന​ല്‍​കും. ഫോ​ണ്‍: 9847400201.