ദുരിതമേറ്റി മഴ; കനത്ത നാശനഷ്ടം
Thursday, August 6, 2020 12:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ല​യോ​ര​ത്ത് വ്യാ​പ​ക നാ​ശ​ന​ഷ്ടം. ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യും വൈ​ദ്യു​തി മു​ട​ങ്ങി. നി​ര​വ​ധി വീ​ടു​ക​ൾ മ​രം വീ​ണ് ത​ക​ർ​ന്നു. മ​ല​യോ​ര​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു. ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കേ​ണ്ട കു​ല​ക​ൾ മൂ​പ്പെ​ത്തി​വ​രി​ക​യാ​യി​രു​ന്നു. നി​ര​വ​ധി റ​ബ​ർ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി.

മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​ത തൂ​ണു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഭീ​മ​ന​ടി, ന​ല്ലോം​പു​ഴ സെ​ക്‌​ഷ​ൻ ഓ​ഫീ​സ് പ​രി​ധി​യി​ൽ മാ​ത്രം നൂ​റോ​ളം വൈ​ദ്യു​ത​തൂ​ണു​ക​ൾ ത​ക​ർ​ന്നു. വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് മ​ഴ തു​ട​രു​ന്ന​ത് ത​ട​സ​മാ​വു​ന്നു​ണ്ട്. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ക്ക​ൽ തോ​മ​സ്, മൗ​ക്കോ​ടെ പി. ​വി​ജ​യ​ൻ, ക​ക്കോ​ടെ ഷി​ബു എ​ന്നി​വ​രു​ടെ വീ​ട്ടി​ൽ മ​രം വീ​ണു. മ​ഴ തു​ട​രു​ന്ന​ത് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്നു​ണ്ട്.

രാ​ജ​പു​രം: രാ​ജ​പു​രം വൈ​ദ്യു​തി സെ​ക്‌​ഷ​നി​ൽ ര​ണ്ട് എ​ച്ച്ടി വൈ​ദ്യു​ത തൂ​ണു​ക​ളും 20 എ​ൽ​ടി വൈ​ദ്യു​ത തൂ​ണു​ക​ളും ത​ക​ർ​ന്നു. ബ​ളാ​ന്തോ​ട് വൈ​ദ്യു​തി സെ​ക്‌​ഷ​നി​ൽ അ​ഞ്ച് എ​ച്ച്ടി വൈ​ദ്യു​ത തൂ​ണു​ക​ളും 24 എ​ൽ​ടി വൈ​ദ്യു​ത തൂ​ണു​ക​ളും ത​ക​ർ​ന്നു.

ബ​ളാ​ന്തോ​ടി​ൽ വൈ​ദ്യു​തൂ​ൺ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. കൂ​ടാ​തെ ക​ള്ളാ​ർ, പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പാ​ണ​ത്തൂ​ർ ചി​റ​ങ്ക​ട​വ് സ്കൂ​ളി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​വു​ങ്കാ​ൽ അ​ടു​ക്ക​ത്തി​ൽ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ 25 റ​ബ​ർ മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണു. രാ​ജ​പു​രം പു​ഞ്ച​ക്ക​ര ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ ആ​സ്ബ​റ്റോ​സ് ഷീ​റ്റ് കാ​റ്റ​ത്ത് പ​റ​ന്നു​പോ​യി. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​രു​മ്പ​ള്ളി​യി​ലെ ടി.​കെ. നാ​രാ​യ​ണ​ന്‍റെ മു​പ്പ​തോ​ളം വാ​ഴ​ക​ൾ കാ​റ്റി​ൽ നി​ലം പ​തി​ച്ചു. കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​രം വീ​ണ് 13 വാ​ർ​ഡി​ലെ കാ​ലി​ച്ചാ​ന​ടു​ക്കം മൊ​ള​വി​ന​ടു​ക്ക​ത്തെ ഒ.​പി. ശ്യാ​മ​ള​യു​ടെ ഓ​ടു​മേ​ഞ്ഞ വീ​ട് മ​രം വീ​ണു​ത​ക​ർ​ന്നു.