വാ​ക്കേ​റ്റ​ത്തി​നിടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
Monday, August 10, 2020 9:32 PM IST
പ​ര​പ്പ: സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലുണ്ടായ വാ​ക്കു​ത​ര്‍​ക്ക​ത്തി​നിടെ കു​ത്തേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. തോ​ടം​ചാ​ലി​ലെ ര​വി (48) ആ​ണ് മ​രി​ച്ച​ത്. ര​വി​യു​ടെ സു​ഹൃ​ത്താ​യ കു​ഞ്ഞി​ക്ക​ണ്ണ​നെ(45)​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് പ​ട്ള കോ​ള​നി​യി​ലെ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ താ​മ​സി​ക്കു​ന്ന വാ​ട​ക മു​റി​യി​ല്‍ ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച​ിരുന്നു.

മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെന്നാണ് പോലീസ് പറയുന്നത്. ഇ​രു​വ​രും പ​ര​സ്പ​രം ക​ത്തി​യെ​ടു​ത്ത് കു​ത്തി. ബ​ഹ​ളം​കേ​ട്ട് ആ​ളു​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ കു​ത്തേ​റ്റ് ര​ക്തം വാ​ര്‍​ന്നൊ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ണ​നെ കാ​ണു​ക​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ര​വി​യെ സം​ഭ​വ സ്ഥ​ല​ത്ത് ക​ണ്ടി​ല്ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​വി​യെ അ​ന്വേ​ഷി​ച്ച് ക​ണ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ര​വി​യു​ടെ ഭാ​ര്യ സു​ശീ​ല​യാ​ണ് വീ​ടി​ന് പു​റ​ത്ത് മ​രി​ച്ചുകി​ട​ക്കു​ന്ന നി​ല​യി​ല്‍ ര​വി​യെ ക​ണ്ട​ത്. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ, കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം.​പി.​വി​നോ​ദ്, വെ​ള്ള​രി​ക്കു​ണ്ട് സി​ഐ കെ.​പ്രേം​സ​ദ​ന്‍, എ​സ്ഐ ശ്രീ​ദാ​സ് പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ര​വി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ര​വി​യും കു​ഞ്ഞി​ക്ക​ണ്ണ​നും ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളാ​മെ​ന്നും ഇ​രു​വ​രും പ​തി​വാ​യി ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും വ​ഴ​ക്കു​ണ്ടാ​കു​ക​യും ചെ​യ്യാ​റു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പോലീസിനോട് പ​റ​ഞ്ഞു. തോ​ടം​ചാ​ലി​ലെ വി​ല്യാ​ട്ട് വീ​ട്ടി​ല്‍ കാ​വേ​രി​യു​ടെ​യും ചി​രു​ത​യു​ടെ​യും മ​ക​നാ​ണ് മ​രി​ച്ച ര​വി. ഭാ​ര്യ: സു​ശീ​ല. സ​ഹോ​ദ​രി: ര​മ​ണി.