പ​ത്ത് പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ്; ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റു​ന്നു
Wednesday, August 12, 2020 12:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം പ​ത്താ​യി ഉ​യ​ര്‍​ന്ന​തോ​ടെ ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റു​ന്നു. ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്വാ​റ​ന്‍റൈ​നി​ലു​മാ​യ​തോ​ടെ ദൈ​നം​ദി​ന ഡ്യൂ​ട്ടി​ക്ക് ആ​ളി​ല്ലാ​താ​യ അ​വ​സ്ഥ​യാ​ണ്.
40 പോ​ലീ​സു​കാ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. 12 പേ​ര്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ റ​ഗു​ല​ര്‍ ഡ്യൂ​ട്ടി​യി​ല്‍ ഉ​ള്ള​ത്. ഇ​ട​ക്കാ​ല​ത്ത് ഒ​രു സ​മ​യ​ത്ത് പ​കു​തി പേ​രെ മാ​ത്രം ഡ്യൂ​ട്ടി​യി​ല്‍ നി​ല​നി​ര്‍​ത്തി ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.
ഡ്യൂ​ട്ടി​യി​ലു​ള്ള ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗ​ബാ​ധ ഉ​ണ്ടാ​യാ​ല്‍ പ​കു​തി​യി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ മു​ഴു​വ​ന്‍ ചു​മ​ത​ല​യും വീ​ണ്ടും പോ​ലീ​സി​നാ​യ​തോ​ടെ ഷി​ഫ്റ്റ് സം​വി​ധാ​നം ഒ​ഴി​വാ​ക്കി ഒ​രു സ​മ​യ​ത്തു​ത​ന്നെ കൂ​ടു​ത​ല്‍ പേ​രെ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കേ​ണ്ടി​വ​ന്നു. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ആ​ദ്യം ഒ​രാ​ള്‍​ക്കും പി​ന്നീ​ട് ആ​റു​പേ​ര്‍​ക്കും ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു​പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ആ​ദ്യ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ സ​മ്പ​ര്‍​ക്ക​ത്തി​ലു​ണ്ടാ​യ​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ അ​യ​ക്കാ​ന്‍ വൈ​കി​യ​താ​ണ് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.